Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait Airways

Middle East and Gulf

കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

 

കു​വൈ​റ്റ് സി​റ്റി: നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് സ​ർ​വീ​സു​ക​ൾ അ​ടു​ത്ത അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു.

ക​മ്പ​നി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ, ബാ​ധി​ക്ക​പ്പെ​ട്ട സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്നും പു​തി​യ യാ​ത്രാ തീ​യ​തി​ക​ൾ യാ​ത്ര​ക്കാ​രെ നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

യാ​ത്ര​ക്കാ​ർ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ​ക്കാ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും ക​മ്പ​നി അ​ഭ്യ​ർ​ഥി​ച്ചു.

NRI

കു​വൈ​റ്റ് എ​യ​ർവേയ്സ് കൈ​റോ​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് ഈ ​മാ​സം 26 മു​ത​ൽ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ​ജി​പ്ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ കെ​യ്‌​റോ​യി​ലേ​ക്കു​ള്ള സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. സൗ​ദി​യി​ലെ ദ​മാം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഈ ​തീ​രു​മാ​നം. നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ൾ​ക്ക് പ​ക​രം ദ​മാം വ​ഴി​യു​ള്ള ഈ ​റൂ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഇ​തി​നോ​ട​കം ത​ന്നെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യും ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യോ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യോ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കു​മെ​ന്നും കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു.

 

Latest News

Corehub Up